KERALALATEST NEWS

പൗർണ്ണമിക്കാവ് നട 22ന് തുറക്കും

[ad_1]

pournamikav

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുന്ന 22ന് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നട തുറക്കും.

രാമായണവും മഹാഭാരതവും കണ്ടുമുട്ടുന്ന പൗർണ്ണമിക്കാവിൽ അന്ന് പ്രത്യേക പൂജകളും കലാപരിപാടികളും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഉച്ച മുതൽ വൈകിട്ടുവരെ മാത്രമേ നട തുറന്നിരിക്കൂ.

ശ്രീരാമന്റെ ഇരുപത്തൊന്നാമത്തെ തലമുറയിലെ ശിഘ്ര രാജാവ് കുടിൽകെട്ടി ധ്യാനിച്ച സ്ഥലമാണ് പഴയ പടകാളിയമ്മൻ കോവിലായിരുന്ന ഇപ്പോഴത്തെ പൗർണ്ണമിക്കാവ്.
മഹാഭാരതത്തിലെ കർണ്ണൻ നടത്തിയ ദ്വിഗ്ജയത്തിൽ പരാജയപ്പെട്ടപ്പോഴാണ് ശിഘ്രരാജാവ് അയോദ്ധ്യയിൽ നിന്ന് ലങ്കയിലേക്ക് ശ്രീരാമൻ പോയ വഴിയേ യാത്ര ചെയ്യാൻ തീരുമാനിച്ചത്.
വിഴിഞ്ഞത്തെത്തിയ ശിഘ്രൻ ഇവിടെയിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. പിന്നീട് ദ്വാരക കടലെടുത്തപ്പോൾ പലായനം ചെയ്ത യാദവരിൽ ഒരു വിഭാഗം അഭയം തേടിയതും വിഴിഞ്ഞത്ത് ഇരുന്ന ശിഘ്രരാജാവിന്റെ അടുത്താണ്.

[ad_2]

Source link

Related Articles

Back to top button