KERALALATEST NEWS

കേരള സർവകലാശാല

[ad_1]

ku

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2023 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (റെഗുലർ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് എസ്.എൽ.സി.എം (2021 & 2022 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 13നകം ഓൺലൈനായി അപേക്ഷക്കണം. എൽ.സി.എം വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് എൽ.സി.എം ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഒക്‌ടോബർ/ നവംബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.എ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 പ്രാക്ടിക്കൽ

ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ മ്യൂസിക് പരീക്ഷയുടെ തുടർച്ചയായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ ആരംഭിക്കുന്നു. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 ടൈംടേബിൾ

29 മുതൽ നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (വിദൂരവിദ്യാഭ്യാസം) (മേഴ്സിചാൻസ് – 2017 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

റെഗുലർ ബി.ടെക് മൂന്നാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന (2013 സ്‌കീം) ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് കോഴ്സിന്റെ ഒന്നാം സെമസ്റ്റർ (ഫെബ്രുവരി 2024), രണ്ടാം സെമസ്റ്റർ (മാർച്ച് 2024) മൂന്നാം സെമസ്റ്റർ (ഡിസംബർ 2023)
പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എഴ്, എട്ട് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) (2006 സ്‌കീം, 2011 സ്‌കീം മേഴ്സിചാൻസ് 2006 – 2013 അഡ്മിഷൻ) ഫെബ്രുവരി 2024 ഡിഗ്രി
പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 എം.ബി.എ (ഫുൾടൈം) കോഴ്സ്

വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ (ഫുൾടൈം) കോഴ്സുകളിലേക്കുള്ള 2024 – 25ലെ പ്രവേശനത്തിന് 25 രാത്രി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

[ad_2]

Source link

Related Articles

Back to top button