MANORAMA PREMIUM

വൈക്കം ദേവസംഗമ ഭൂമി – Vaikom Ashtami

[ad_1]

വൈക്കം ദേവസംഗമ ഭൂമി – Vaikom Ashtami | Manorama Premium

വൈക്കം ദേവസംഗമ ഭൂമി – Vaikom Ashtami | Manorama Premium

മനസ്സു നിറയെ തിരുവൈക്കത്തപ്പൻ, ഭക്തിയിൽ കണ്ണു നിറയുന്ന അപൂർവ ദേവസംഗമം; അനുഗ്രഹം ചൊരിഞ്ഞ് വൈക്കത്തഷ്ടമി

രശ്മി ഭാസി

തീരാത്ത കാഴ്ചയാണ് വൈക്കത്തഷ്ടമിയുടെ ഭംഗിയും പ്രത്യേകതയും. കൊടിയേറ്റോടെ ആരംഭിച്ച് 12 ദിവസം ക്ഷേത്രത്തിൽ നടക്കുന്ന താന്ത്രിക ചടങ്ങുകളും ഐതിഹ്യങ്ങളും മറ്റ് ഉത്സവങ്ങളിൽ നിന്നും അഷ്ടമിയെ വേറിട്ടതാക്കുന്നു.

ആചാരപെരുമയോടെ നടക്കുന്ന ഋഷഭവാഹന എഴുന്നള്ളത്തും തെക്കുംചേരിമേൽ, വടക്കും ചേരിമേൽ എഴുന്നള്ളത്തുകളും അഷ്ടമി ദർശനവും ദേശത്തെ ദേവീദേവൻമാരുടെ സംഗമവും വിടചൊല്ലലും എന്നുവേണ്ട ചടങ്ങുകളെല്ലാം ഭക്തിനിർഭരം. അറിയാം വൈക്കത്തഷ്ടമിയുടെ വിശേഷങ്ങൾ….

അഷ്ടമി രാത്രിയിൽ വൈക്കത്തപ്പനെ ദർശിക്കാനുള്ള ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. (ഫയൽചിത്രം∙മനോരമ)

വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരം വൈക്കം. ആ നഗരത്തിന് നടുവിലായി അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പൻ. ശരണാരവമുയരുന്ന വൃശ്ചികത്തിൽ നഗരം അഷ്ടമി ഉത്സവത്തിന് ഒരുങ്ങും. നിരവധി താന്ത്രിക ചടങ്ങുകളോടെയും എഴുന്നള്ളിപ്പുകളോടെയും നടക്കുന്ന ഈ വർഷത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന് നടക്കും. ക്ഷേത്രമതിൽകെട്ടിനകത്തു നടക്കുന്ന കാലാപരിപാടികളും ക്ഷേത്രത്തിന്റെ അലങ്കാരപന്തലുകളും ലക്ഷദീപവും ആനയൂട്ടും മുത്തുക്കുടകളും വർണക്കുടകളും നിരക്കുന്ന ആനച്ചമയ പ്രദർശനവും… അങ്ങനെ അഷ്ടമി നാളുകളിൽ കാഴ്ചകൾ ഏറെ. കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളും‌ടെ പൂരമാണ് വൈക്കത്തഷ്ടമി. ഓരോ വർഷം കഴിയുത്തോറും അഷ്ടമിക്ക് ഭംഗിയേറി വരുന്നു. അറിയാം വൈക്കത്തഷ്ടമിയുടെ വിശേഷങ്ങൾ….

mo-news-common-kottayamnews mo-news-kerala-districts-kottayam-vaikom reshmi-bhasi mo-premium-news-premium 5mhdk3g0jkvdndbbhpqdlqau07 55e361ik0domnd8v4brus0sm25-list 3kip53uu2g0bsmbu4j22p2hc1f-list mo-astrology-vaikom-mahadeva-temple mo-news-common-mm-premium

[ad_2]

Source link

Related Articles

Back to top button